മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Related News
ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. വാരണാസി കൂടാതെ നരേന്ദ്ര മോദി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കണമോയെന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകളായിരുന്നു ഇതുവരെ ബി.ജെ.പിയുടെ ഊന്നല്‍. മഹാരാഷ്ട്രയില്‍ ശിവസേന, തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ, ഉത്തര്‍പ്രദേശില്‍ അപ്നാദള്‍ തുടങ്ങി വിവിധ പാര്‍ട്ടികളെ ബി.ജെ.പി ഒപ്പം ചേര്‍ത്തു കഴിഞ്ഞു. ഇതിന് ശേഷമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി […]
രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി
രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ […]
‘മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ നശിപ്പിക്കും’; മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ നമ്പറിലേക്ക് എട്ട് ഭീഷണി ഫോൺ കോളുകൾ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ മുഴുവൻ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ഹർകിഷൻദാസ് ഹോസ്പിറ്റലിന്റെ ഡിസ്പ്ലേ നമ്പറിൽ ഇന്ന് രാവിലെയായിരുന്നു കോൾ എത്തിയത്. സംഭവത്തിൽ മുംബൈ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 56 കാരനായ വിഷ്ണു ഭൗമിക് ആണ് […]