കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
Related News
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.
തകര്‍ന്നു വീണ സൗത്ത് ബീച്ചിലെ കടല്പാലം പൂര്‍ണമായും പൊളിക്കാന്‍ നീക്കം
കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് കടൽ പാലം പൂർണമായും പൊളിച്ചു മാറ്റാൻ നടപടി തുടങ്ങി. തകർന്ന് വീണ സ്ലാബുകൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി സംശയം ഉയർന്നതിനെ തുടർന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകൾ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഭാഗത്ത് കടലിൽ രക്തം […]
പാലായിലെ ഫലം വരുന്ന ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് പിണറായി
പാലാ തെരഞ്ഞെടുപ്പിലെ ഫലം തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലാ തോല്‍വിയുടെ ജാള്യത മറക്കാന്‍ യു.ഡി.എഫ് കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേങ്ങര,ചെങ്ങന്നൂര്‍ ,പാല മൂന്ന് ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ വോട്ട് നിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യു.ഡി.എഫിനെ ജനങ്ങള്‍ കൈവിടുകയാണ്. പാലാ തെരഞ്ഞെടുപ്പ് തോല്‍വി ന്യായീകരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകായണെന്ന് അരൂരില്‍ മനു സി .പുളിക്കലിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് […]