തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവില്വാമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസ്സാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു.
Related News
എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു. 58 വയസ്സായിരുന്നു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറിക്ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം വിവിധ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ ചാലക്കുടിയിൽ.
മണ്ണെണ്ണയുടെ വില കൂട്ടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 8 രൂപ
ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ഡീലര്‍ കമ്മീഷന് ട്രാന്സ്പോര്ട്ടേഷന് നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് […]
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. എന്നാൽ ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കില്ല. അതേസമയം, തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടാൽ നാളെയോടെ ഇത് ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ […]