ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി.
Related News
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം. കശ്മീരിലെ കുപ്വാരയിലാണ് സംഭവം. കാല്‍മുട്ടിന്റെ ആഴത്തിലുള്ള മഞ്ഞ് കടന്നാണ് സൈന്യം ഗര്‍ഭിണിയെ കശ്മീരിലെ ആശുപത്രിയിലെത്തിച്ചത്. ഈ ആഴ്ചയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശമീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരല്പുരയിലെ ഇന്ത്യന്‍ ആര്‍മിയുടെ ബേസില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് മന്‍സൂര്‍ അഹമ്മദിന്റെ സന്ദേശം എത്തുന്നത്. ഭാര്യക്ക് പ്രസവവേദനയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണം എന്നുമായിരുന്നു സന്ദേശം. മണിക്കൂറുകളോളം കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല […]
ജമ്മു ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്ക്കർ-ഇ -തോയ്ബയുടെ ഇടപെടൽ
ജമ്മു വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്ക്കർ-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തൽ. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്കർ-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻ ഐ എ യുടെ പ്രാഥമിക നിഗമനം. വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്. […]
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിലും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എസ്. അബ്ദുൽ നസീർ എന്നിവരാണ് കശ്മീർ കേസുകൾ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങൾ. ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35A […]