മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.
Related News
ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും
തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്. ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതുമാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം […]
കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
കോട്ടയം കുറവിലങ്ങാടിനു സമീപം കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. മരച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന് വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്ജുന് പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിന് ശേഷം […]
കെ റെയിൽ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ
കെ റെയിൽ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]