കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.
Related News
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധനം; നിയമോപദേശം തേടി സര്‍ക്കാര്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര് മാത്രമാണ്. പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇന്ന് ഹൈക്കോടതി പ്രതികരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാന്‍ എന്ത് നടപടിയെടുത്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.’ സംസ്ഥാനത്ത് […]
എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് പാലായില്‍
ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല കമ്മറ്റികള്‍ക്കും എല്‍.ഡി.എഫ് രൂപം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലകണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന മണ്ഡലം കണ്‍വന്‍ഷനോടെ രണ്ടാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് എല്‍.ഡി.എഫ് കടക്കും. പ്രചാരണത്തിനായി ബൂത്ത് തല കമ്മറ്റികള്‍ക്കും രൂപം നല്കി. ബൂത്ത് തലത്തിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത അവലോകന യോഗത്തില്‍ […]
കേരളത്തില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി – മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന […]