ലഹരികടത്ത് കേസ് പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ദിലീപാണ് പിടിയിലായത്. 1200 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, കാട്ടു പന്നിയുടെ തലയോട്ടി എന്നിവയും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
Related News
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. മുഴക്കുന്ന് പൊലീസാണ് പ്രതികളെ പിടികൂടിയത്. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ […]
ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും
ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. അതേസമയം കേസിന്റെ അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് […]
ആലുവ മണപ്പുറം നടപ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി
ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതിയില്‍ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി. അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി.ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുൻപരിചയമില്ലാത്ത കരാറുകാർക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഹമ്മദ് ഹനീഷ്, അൻവർ […]