റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി. സംസ്ഥാനത്തെ പള്ളികളിലെല്ലാം റമദാനിലെ ആരാധനകള്‍ക്ക് തയ്യാറായി. ഇന്ന് ചന്ദ്രപിറവി കണ്ടാല്‍ നാളെയാകും റമദാന് വ്രതാരംഭം.
നാട്ടിലെ പള്ളികളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. റമദാനിനെ വരവേല്‍ക്കാനായി. അറ്റകുറ്റപണി കഴിഞ്ഞ പുത്തന്‍ ഭാവത്തിലാണ് പള്ളികളെല്ലാം. ഇനിയുള്ള ഒരുമാസം വിശ്വാസികളുടെ നിറ സാന്നിധ്യമായിരിക്കും പള്ളികളില്‍. അഞ്ചു നേരത്തെ നമസ്കാരവും തറാവീഹ് നമസ്കാരവും മതപഠന ക്ലാസുകളും പ്രാര്‍ഥനയും എല്ലാമായി പള്ളികള്‍ സജീവമാകും.
ശഅ്ബാന്‍ 29 തികയുന്ന ഇന്ന് മാസപ്പിറവി ഉണ്ടാകുന്നോ എന്ന് നോക്കും. ചന്ദ്രപ്പിറ കണ്ടാല്‍ നാളെ റമദാന് ഒന്നായി പരിഗണിച്ച് നോമ്പ് തുടങ്ങും. ഇന്ന് പിറ കണ്ടില്ലെങ്കില്‍ വ്രതാരംഭം ചൊവ്വാഴ്ച മുതലായിരിക്കും. മാസപ്പിറവിയില്‍ കൂട്ടായ തീരുമാനമെടുക്കാനായി ഖാദിമാരും പണ്ഡിതന്മാരും തമ്മില്‍ ആശയവിനിമം നടക്കും. തിരുവനന്തപുരം പാളയത്ത് ഇമാമുമാരുടെ യോഗവും ചേരും.