മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് 139.5 അടിയാണ്. 2274 ഘനടിവെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ നിന്ന് തമിഴ്നാട് 511 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
Related News
കുട്ടിയാനയെ കൊണ്ടുപോകാൻ അമ്മയാന ഇനിയും എത്തിയില്ല; ധോണിയിലേക്ക് മാറ്റിയേക്കും
അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി അമ്മയാന പോയിട്ട് അഞ്ചുദിവസമായി. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിൽ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പൻ. ബൊമ്മിയാംപടിയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പുതൊഴിലാളികൾ കണ്ടെത്തിയത്. […]
വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് മോശമാണ്, അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല; കെ മുരളീധരൻ
വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് മോശമായെന്ന് വടകര എംപി കെ മുരളീധരൻ. പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റർ പതിച്ചത് എംപിയുടെ അറിവോടെയല്ല. എന്നാൽ അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. റെയിൽവേ മന്ത്രിക്ക് കത്ത് നൽകും. കെ റെയിലിനെ പറ്റി മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ നല്ല കുട്ടി എന്നും […]
കരുവന്നൂര്‍ സഹകരണത്തട്ടിപ്പ്: സതീഷ് കുമാറിന് 46 അക്കൗണ്ടുകള്‍, അരവിന്ദാക്ഷന് നാല് ബാങ്ക് അക്കൗണ്ടുകള്‍; ഇ ഡി ഉത്തരവിലെ വിശദാംശങ്ങള്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പി ആര് അരവിന്ദാക്ഷന്, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. (ED seized money of P R Aravindakshan satheesh kumar Karuvannur bank scam ) സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 […]