കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ കതിരൂർ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസിൽ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ (Kaapa) നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് വിഥുൻ.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആറ്. ഇളങ്കോയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് വിഥുനെ നാടുകടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ആറ് മാസത്തേക്ക് ഇയാളെ വിലക്കിയിരുന്നു.