കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് അവരുടെ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും ജീവിത കാഴ്ചപ്പാടിനെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധിക്കും. അൽപം ക്ഷമയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും അവർക്ക് ലഭിക്കുന്ന ജീവിതപാഠങ്ങൾ ഏറ്റവും ഉത്തമമാണെന്ന് ഉറപ്പുവരുത്താം.
1. സമ്മാനത്തിന്റെയും ശിക്ഷയുടെയും വഴികൾ ഒഴിവാക്കുക
ചെറിയ കുട്ടികളെ അനുസരണയും അച്ചടക്കവും പഠിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ സാധാരണ രണ്ട് വഴികളിലൊന്നാണ് സ്വീകരിക്കുക- സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുക. രണ്ടിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്.
ശിക്ഷ കിട്ടുമെന്നു ഭയക്കുന്ന കുട്ടിയിൽ പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകാം. ഭയം പലപ്പോഴും നേരെ ചിന്തിക്കാനുള്ള കഴിവിനെ ദുർബ്ബലപ്പെടുത്തുകയും പകരം കുട്ടിക്ക് ദേഷ്യവും സ്വന്തത്തോടു തന്നെ നാണവും തോന്നുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് കാരണം എല്ലാ സമയത്തും തന്റെ വികാരങ്ങൾ അടക്കിപ്പിടിക്കാനാണ് ചില കുട്ടികൾ ശ്രമിക്കുകയെങ്കിൽ മറ്റു ചില കുട്ടികൾ അടുത്ത പ്രാവശ്യം പിടിക്കപ്പെടാതിരിക്കാനുള്ള വഴികളെക്കുറിച്ചായിരിക്കും ചിന്തിക്കുക. നമ്മൾ ഉദ്ദേശിച്ച തരത്തിലുള്ള മാറ്റം വളരെ വിരളമായി മാത്രമേ കുട്ടിയിൽ ഉണ്ടാകുന്നുള്ളൂ.
നല്ല കാര്യങ്ങൾ ചെയ്താൽ സമ്മാനങ്ങൾ കൊടുക്കുന്ന ‘പ്രലോഭന’ത്തിന്റെ മാർഗം കേൾക്കുമ്പോൾ നല്ലതായി തോന്നാമെങ്കിലും അതിലുമുണ്ട് പ്രശ്നങ്ങൾ. എന്തു ചെയ്താലും അതിൽ തനിക്കുള്ള നേട്ടമെന്താണെന്ന് ചിന്തിക്കുന്ന പ്രവണത ഇത് കുട്ടികളിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സ്വയം ആസ്വദിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്നതിനു പകരം നേട്ടവും നഷ്ടവും നോക്കി മാത്രം പ്രവർത്തിക്കാൻ കുട്ടി പഠിക്കുന്നു. സമ്മാനങ്ങൾ കിട്ടി വളരുന്ന കുട്ടികളിൽ ആവിഷ്കാര പ്രവണതകൾ കുറവാണെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നല്ല കാര്യങ്ങൾ ചെയ്താൽ സമ്മാനങ്ങൾ കൊടുക്കുന്ന ‘പ്രലോഭന’ത്തിന്റെ മാർഗം കേൾക്കുമ്പോൾ നല്ലതായി തോന്നാമെങ്കിലും അതിലുമുണ്ട് പ്രശ്നങ്ങൾ.
കുട്ടി കുസൃതി കാണിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് അവർക്ക് സമാധാനപൂർവ്വം മനസ്സിലാക്കിക്കൊടുക്കുകയുമാണ് രക്ഷിതാവ് ചെയ്യേണ്ടത്. സമ്മാനങ്ങൾ ഇല്ലാതെ തന്നെ കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ കാര്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്യുക. എന്തു സംഭവിച്ചാലും തങ്ങൾ കൂടെയുണ്ടാകുമെന്ന ചിന്ത കുട്ടിയിലുണ്ടാക്കുന്ന സുരക്ഷാബോധമാണ് ഒരു രക്ഷിതാവിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം.
കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് അവരുടെ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും ജീവിത കാഴ്ചപ്പാടിനെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധിക്കും. അൽപം ക്ഷമയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും അവർക്ക് ലഭിക്കുന്ന ജീവിതപാഠങ്ങൾ ഏറ്റവും ഉത്തമമാണെന്ന് ഉറപ്പുവരുത്താം.
2. കുട്ടിയോട് കയർക്കാതിരിക്കുക
കുട്ടിയെ അടിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലെന്ന് ആധുനിക കുടുംബപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരോട് ബഹളം വെക്കുന്നതും അതു പോലെ തന്നെയാണ്. രക്ഷിതാവിന് സ്വന്തം അമർഷത്തിൽ കുറച്ച് അയവ് വരുത്താമെന്നല്ലാതെ കുട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിക്കൊണ്ടുവരാൻ ദേഷ്യപ്പെട്ട വാക്കുകൾക്ക് സാധിക്കില്ല. മാത്രമല്ല, സ്ഥിരമായി മാതാപിതാക്കൾ കയർത്തു സംസാരിക്കുന്ന വീടുകളിലെ കുട്ടികളിൽ അമിത ഉത്കണ്ഠയും പിരിമുറുക്കവും വിഷാദവും കൂടുകയും പെരുമാറ്റത്തിലെ പ്രശ്നങ്ങൾ വഷളാവുകയും ചെയ്യുന്നുണ്ടെന്ന് 2014ൽ പുറത്തിറങ്ങിയ ഒരു പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മറിച്ച് എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഘട്ടങ്ങളിലാണ് പലപ്പോഴും രക്ഷിതാക്കൾ കുട്ടിയോട് കയർത്തു സംസാരിക്കുന്നത്. കുറച്ച് ശ്രദ്ധിച്ചാൽ ബഹളം വെക്കാതെ തന്നെ കുട്ടിയെ അനുസരണ ശീലിപ്പിക്കാം. യേൽ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോക്ടർ അലൻ കാസ്ദിൻ മുന്നോട്ടു വെക്കുന്ന ഒരു തന്ത്രമുണ്ട്. ‘ABC’ (Antecedents, Behaviours, Consequences) എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. മൂന്നു പടികളിലായാണ് ഈ തന്ത്രം ഉപയോഗിക്കേണ്ടത്. ചെയ്യേണ്ടത് എന്താണെന്ന് കുട്ടിയോട് ആദ്യം തന്നെ പറഞ്ഞുകൊടുക്കുകയാണ് ഒന്നാമത്തെ പടി. വീട്ടിൽ വന്നാൽ ചെരുപ്പ് ശരിയായി എടുത്തുവെക്കാൻ പറയുന്നതാണ് ഒരു ഉദാഹരണം. സ്വന്തം പ്രവൃത്തികളിലൂടെ കുട്ടിയുടെ പെരുമാറ്റം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് പിന്നീട് വേണ്ടത്. നിങ്ങളുടെ ചെരുപ്പ് ആദ്യം കുട്ടിയുടെ മുന്നിൽ നിന്ന് ശരിയായി വെക്കുക. കുട്ടി അഥവാ നിങ്ങളെ അനുസരിച്ചാൽ പ്രകടമായ രീതിയിൽ അവരെ അഭിനന്ദിക്കുന്നതാണ് മൂന്നാമത്തെ പടി. കൈകൊടുത്തോ കെട്ടിപ്പിടിച്ചോ അഭിനന്ദനം അറിയിക്കാം.
യേൽ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോക്ടർ അലൻ കാസ്ദിൻ മുന്നോട്ടു വെക്കുന്ന ഒരു തന്ത്രമുണ്ട്. ‘ABC’ (Antecedents, Behaviours, Consequences) എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്.
ഇങ്ങനെ ചെയ്യുന്നത് തലച്ചോറിന്റെ സംവിധാനത്തെ തന്നെ മാറ്റിമറിക്കുകയും കുട്ടിയുടെ വാശിയും പെരുമാറ്റ പ്രശ്നങ്ങളുമടക്കം ഇതിനോടനുബന്ധിച്ചു വരുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ഡോ. കസ്ദിൻ നിരീക്ഷിക്കുന്നത്. രക്ഷിതാവിന്റെ മനഃസ്സമാധനത്തിനും ഇത് കാരണമാകുന്നു. അതായത് രണ്ടു പേരുടെയും ദേഷ്യം മാറ്റിനിർത്താനുള്ള എളുപ്പവഴി.
കൗമാരക്കാരിലെ പിരിമുറുക്കം അത്ര പേടിക്കണ്ട
ചെറിയ അളവിലുള്ള പിരിമുറുക്കമൊക്കെ മനുഷ്യന്റെ മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. പിരിമുറുക്കം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ മനുഷ്യർ പ്രതികരിക്കുന്ന രീതി ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും. നിരന്തരവും കഠിനവുമായ പിരിമുറുക്കത്തിലേക്ക് കാര്യങ്ങൾ കടക്കരുതെന്ന് മാത്രം.
മക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്ന ചില മാതാപിതാക്കൾ അവരെ പിരിമുറുക്കം സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിക്കാറുണ്ട്. പഠനത്തിന്റെയും പരീക്ഷയുടെയും ലോകത്ത് അൽപമൊക്കെ പിരിമുറുക്കം ഒഴിവാക്കാനാവാത്തതാണ്. ഭാവിയിൽ പുറംലോകവുമായി ബന്ധപ്പെടുന്ന സമയത്ത് സ്കൂൾകാലത്തെ ഇത്തരം പരീക്ഷണങ്ങളാണ് കുട്ടിക്ക് ഊർജ്ജവും ആത്മവിശ്വാസവും പകരുന്നത്.
കുട്ടിയിലെ പിരിമുറുക്കത്തെ കുറിച്ച് രക്ഷിതാവ് അമിതമായി ആശങ്കപ്പെടുന്നത് ഒടുവിൽ കുട്ടിയുടെ മനഃക്ലേശം വർദ്ധിപ്പിക്കുന്ന വിരോധാഭാസത്തിലാണ് ചെന്നെത്തുന്നത്. ഒരളവു വരെ മാനസിക സമ്മർദ്ദം നല്ലതാണെന്നും അത് അവർക്ക് ശക്തി പകരുമെന്നുമുള്ള കാഴ്ചപ്പാട് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പേശികൾക്ക് ശക്തി കൂട്ടാൻ കഠിന വ്യായാമം ചെയ്യുന്നതു പോലെയാണിത്. അൽപം ക്ലേശം സഹിച്ചേ പറ്റൂ.
മക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്ന ചില മാതാപിതാക്കൾ അവരെ പിരിമുറുക്കം സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിക്കാറുണ്ട്.
അമിതമായ പഠനഭാരം ചുമക്കുന്ന കുട്ടികളാണെങ്കിൽ അവർ മുഴുവനായി പഠനത്തിൽ മുങ്ങിപ്പോവാതെ കളികളടക്കമുള്ള മറ്റു കാര്യങ്ങളിൽ കൂടി മുഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തങ്ങളുടെ മേൽ എന്തോ അമിതമായ ഭാരം കെട്ടിക്കിടക്കുകയാണെന്ന തോന്നൽ കുട്ടിയിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും.