തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.
Related News
രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ […]
അറ്റകുറ്റപ്പണികള്‍ക്കായി കുറ്റിപ്പുറം പാലം ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും
ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് ഗതാഗത നിയന്ത്രണം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായാണ് ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം […]
എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമതെത്തിയത്. ഉന്നതവിദ്യാഭ്യാസ […]