ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി. അധ്യാപകരില്‍ അധിക ഭാരം അടിച്ചേൽപിച്ചാണ് മൂല്യ നിർണയം നടത്തിയതെന്നും ആക്ഷേപമുണ്ട്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അധ്യാപകർ.
ഐ എക്സാം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിന് തുടക്കം കുറിച്ചപ്പോൾ തന്നെ സോഫറ്റ് വെയർ പണിമുടക്കി തുടങ്ങി. ആദ്യം വിദ്യാർഥികൾക്കു നൽകേണ്ട ഹാൾ ടിക്കറ്റ് നൽകാൻ കഴിയാതെ വന്നു. അത് പരിഹരിച്ചപ്പോൾ അധ്യാപകരുടെ ഡ്യൂട്ടീ ക്രമീകരണം അപ്പാടെ താളം തെറ്റി. സ്വന്തം സ്കൂളിൽ നിന്ന് കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ അധ്യപകൾക്ക് പരീക്ഷാ ജോലിക്ക് പോകേണ്ടി വന്നതോടെ പരീക്ഷ നടത്തിപ്പ് തന്നെ പ്രശ്നത്തിലായിരുന്നു. പിന്നീട് താൽകാലിക പരിഹാരത്തിലാണ് പരീക്ഷ നത്തിയത്. അതേ സോഫ്റ്റ് വെയറിൽ മൂല്യ നിർണയം നടത്തിയതോടെ സംഗതി പിന്നെയും പാളി. സോഫറ്റ് വെയർ പണിമുടക്ക് കാരണം മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകാനും ഇതുവരെ സാധിച്ചിട്ടില്ല.
പത്താം തിയതിക്കു മുമ്പായി എസ്.എസ്.എൽ.സിയുടെയും ശേഷം ഹയര്‍സെക്കന്‍ഡറിയുടെയും പരീക്ഷാ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്നാൽ ഹയര്‍സെക്കന്‍ഡറിയുടെ കാര്യത്തിൽ പ്രശ്നം സംഭവിക്കരുതെന്നാണ് അധ്യാപകരുടെ പക്ഷം.