ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്താനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെ എടിഎസും കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 360 കോടി രൂപ വിലമതിക്കുമെന്ന് സംഘം.
ഇന്ന് പുലർച്ചെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ബോട്ട് ജഖാവു തുറമുഖത്ത് എത്തിക്കുകയാണ്. പിടികൂടിയ ഹെറോയിനിന്റെ വില ഏകദേശം 360 രൂപയോളം വരും. ഇതിന് മുമ്പും കാലാകാലങ്ങളിൽ പാകിസ്താനിൽ നിന്ന് ഇതുവഴി മയക്കുമരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
ഈ വർഷം ഏപ്രിൽ 26ന് ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അൽ ഹാജ് എന്ന പാക്ക് ബോട്ട് പിടിച്ചെടുത്തിരുന്നു. ഈ ബോട്ടിൽ നിന്ന് 280 കോടി രൂപയുടെ മയക്കുമരുന്നുമായി 9 പാക്ക് പൗരന്മാർ പിടിയിലായി. 2020 ജനുവരിയിലും ഗുജറാത്തിനോട് ചേർന്നുള്ള ബീച്ചിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു.
ജഖൗവിൽ എസ്ഒജി ഭുജും എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കള്ളക്കടത്തുകാരെ പിടികൂടിയത്. ഈ കള്ളക്കടത്തുകാരുടെ ബോട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തു. രാജ്യാന്തര വിപണിയിൽ 175 കോടി രൂപയായിരുന്നു ഇതിന്റെ വില.