കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ്
എന്നാല്‍ ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. മുഖം മറച്ചു കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് എം.ഇ.എസിന് കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ വരരുതെന്ന് കാണിച്ച് മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ എം.ഇ.എസിന്റെ നിലപാടിനെതിരെ സമസ്ത രംഗത്തെത്തി. അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണ് എം.ഇ.എസ് കൈക്കൊണ്ടിരിക്കുന്നതെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എം.ഇ.എസിന്റെ നിലപാടിനെതിരെ നേരത്തെ എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നിരുന്നു. എന്നാല്‍ മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും ബാധ്യസ്ഥരാണെന്നായിരുന്നു എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പ്രതികരണം.