മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന് പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന് സംസ്കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.
Related News
ഖത്തറില്‍ കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്കെന്ന് സെന്‍ട്രല്‍ ബാങ്ക്
ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് നേരത്തെയുള്ള കടബാധ്യതകളും വീഴ്ചകളും തീര്‍ത്തതിന് ശേഷം മാത്രമേ അപേക്ഷകന് പുതിയ ചെക്ക് ബുക്ക് അനുവദിക്കുകയുള്ളൂ. ചെക്കുകള്‍ മടങ്ങുന്ന സാഹചര്യം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ചെക്കിടപാടുകളില്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ഇതനുസരിച്ച് ഉപഭോക്താവിന്റെ പഴയ ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ പുതിയ ചെക്ക് ബുക്ക് അനുവദിക്കാവൂ. ഇടപാടുകളില്‍ നേരത്തെ വീഴ്ച വരുത്തിയവരാണെങ്കില്‍ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയില്ല.ഈ നിബന്ധനകളനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി […]
ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക
നിലനിൽപ്പിന്റെ യുദ്ധത്തിൽ റഷ്യയ്ക്കെതിരെ യുക്രൈൻ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈൻ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. റഷ്യൻ സൈന്യത്തെ കീഴ്പ്പെടുത്താൻ യുഎസ് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുക്രൈൻ സേനയ്ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എട്ട് വർഷമായി സ്വന്തം പരമാധികാരത്തിനായി യുക്രൈന് പോരാടേണ്ടി വന്നിട്ടില്ല. പുടിനും റഷ്യൻ സൈന്യവും ഈ യുദ്ധം തോൽക്കുന്നത് കാണാൻ യു എസ് ആഗ്രഹിക്കുന്നു. സ്വയം പ്രതിരോധിക്കാൻ യുക്രൈനെ അനുവദിക്കുന്ന ഉപയോഗപ്രദമായ വിവരങ്ങളും ബുദ്ധിയും തുടർന്നും […]
ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ എത്തും
ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു.(more than 100 cheetahs come to india from africa) ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് പുനരധിവാസം നൽകാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകൾക്ക് വേണ്ടി […]