രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരത്തിനിറക്കിയത് മുതലാളിത്ത ശക്തികളുടെ താത്പര്യപ്രകാരമാണെന്ന് എളമരം കരീം. ഇടതു പക്ഷത്തെ ദുർബലപ്പെടുത്തി മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാറിനെ സൃഷ്ടിക്കാനാണ് കോൺഗ്രസ് ആണവ കരാർ കൊണ്ടുവന്നതെന്നും എളമരം കരീം പറഞ്ഞു.
2004ലെ ഒന്നാം യു.പി.എ മോഡൽ ഭരണമായിരുന്നു ഇടത് സംഘടനകൾ ഇത്തവണ മുന്നോട്ട് വെച്ചത്. എന്നാൽ മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാരിനെ സൃഷ്ടിക്കാനായി ഇടത് പക്ഷത്തെ പരാജയപ്പെടുത്തുകയായിരുന്നു ചിലരുടെ ലക്ഷ്യം.
ഇടതിന് സ്വാധീനമുള്ള സർക്കാരിന് വലിയ സംഭാവന ചെയ്യാൻ കഴിയുന്ന കേരളത്തിലേക്ക് രാഹുലിനെ പറഞ്ഞുവിട്ടത് ഇടത് പാർട്ടികളുടെ പരാജയം ഉറപ്പുവരുത്താനാണെന്നും എളമരം ആരോപിച്ചു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നിലപാട് ആത്മഹത്യപരമാണെന്നും എളമരം പറഞ്ഞു.