പുരാണ കഥാപാത്രമായ യതിയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ആരാണ് യതി? നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യന്‍. എന്നാല്‍ ശാസ്ത്രലോകം ഇതൊരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങളെയെല്ലാം തകിടംമറിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്ത്യന്‍ കരസേനയുടെ പര്‍വ്വതാരോഹണ സംഘം ട്വിറ്ററില്‍ കുറിക്കുന്നത്.
നേപ്പാളിനടുത്ത് സ്ഥിതി ചെയ്യുന്ന മക്കാലു ബേസ് ക്യാമ്പിന് സമീപമാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള നിഗൂഡമായ കാല്‍പാദങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9ന് കണ്ടെത്തിയ ഈ കാല്‍പാടുകള്‍ നേപ്പാളിലെ ആളുകള്‍ വിശ്വസിച്ചുവരുന്ന പുരാണ കഥാപാത്രമായ യതിയുടെ കാല്‍പാടുകളാണെന്ന് തെറ്റിധരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ് തിങ്കളാഴ്ച സൈന്യം ട്വിറ്ററില്‍ കുറിച്ചത്.
കുരങ്ങിനോട് സാദൃശ്യമുള്ള സാധാരണ മനുഷ്യനേക്കാളും ഉയരമുള്ള ജീവിയാണെന്നും അമേരിക്കയിലും അതുപോലെതന്നെ ഹിമാലയത്തിലും കണ്ടുവരുന്നുണ്ടെന്നും പറയപ്പെടുന്നു. മുമ്പൊരിക്കല്‍ മക്കാലു ബാരൂണ്‍ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ കാല്‍പാടുകള്‍ കണ്ടെത്തിയിരിന്നതായും സൈന്യം ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രോസീഡിംങ് ഓഫ് ദി റോയല്‍ സൊസൈറ്റി ഓഫ് ബയോളജിക്കല്‍ സയന്‍സിന്റെ 2014ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ‘ ഹിമാലയത്തില്‍ നിന്നും കണ്ടുകിട്ടിയ പാലിയോലിറ്റിക് പോളാര്‍ കരടികളുടെ മുടിയില്‍ നിന്നും ലഭിച്ച DNA ഈ യതിയെന്ന് പറയപ്പെടുന്ന കരടിയുമായി ബന്ധമുണ്ടെന്ന് ജനിതക ശാസ്ത്രജ്ഞന്‍ പറയുന്നു’.
പുരാണത്തിലെ കരടിയെങ്ങനെ ഇവിടെ കാല്‍പാടുകള്‍ ഉപേക്ഷിച്ച്‌പോയി എന്ന് ന്യുസ് ഏജന്‍സിയായ റോയിറ്റേഴ്‌സ് ചുണ്ടികാണിച്ചു. ശാസ്ത്രം ഇത്രയും ഉയര്‍ന്നിട്ടും സൈന്യത്തിന്റെ ഔദ്യോഗിക പേജില്‍ ഇത്തരം കഴമ്പില്ലാത്ത കാര്യങ്ങള്‍ വന്നതുകൊണ്ട് കൂടിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇതിനെ ഏറ്റെടുത്തത്.