World

സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു: പാകിസ്താൻ

സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു എന്ന് പാകിസ്താൻ. രാജ്യത്തിൻ്റെ സാമ്പത്തിക നില മോശമായതിനാൽ എപ്പോഴും നമ്മൾ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി അവർ കരുതുന്നു എന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

“ഇന്ന്, നമ്മൾ ഏത് സൗഹൃദ രാജ്യത്തിന് ഫോൺ ചെയ്താലും നമ്മൾ പണത്തിനായി ഭിക്ഷ യാചിക്കുന്നു എന്നാണ് കരുതുന്നത്. 75 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ എവിടെയാണ് നിൽക്കുന്നത്? നമ്മളെക്കാൾ ചെറിയ രാഷ്ട്രങ്ങൾ പോലും സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു. പക്ഷേ, 75 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഭിക്ഷാപാത്രവും പിടിച്ച് അലയുകയാണ്.”- പ്രധാനമന്ത്രി പറഞ്ഞതായി പാകിസ്താൻ മാധ്യമം ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായ മുൻ സർക്കാരാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.