തടവിലായിരുന്ന 300 മത്സ്യത്തൊഴിലാളികളടക്കം 60 ഇന്ത്യക്കാരെ കൂടി പാകിസ്താന്‍ വിട്ടയച്ചു. ഗുജറാത്തിലെ പല പ്രദേശങ്ങളിലുള്ളവരാണ് ചൊവ്വാഴ്ച്ച അമൃത്‌സര്‍ റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച്ച മോചിക്കപ്പെട്ട ഇവര്‍ വാഗ അതിര്‍ത്തി വഴിയാണ് അമൃത് സറില്‍ എത്തുന്നത്. തടവിലാക്കിയ 360 പേരെയും മോചിപ്പിക്കുമെന്ന് ഏപ്രില്‍ 5 ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 355 പേരും മത്സ്യത്തൊഴിലാളികളാണ്. മൂന്ന് തവണകളായി 300 പേരെ പാക്കിസ്ഥാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു.
വ്യാഴാഴ്ച്ചയോടെ എല്ലാ മത്സ്യത്തൊഴിലാളികളും ഗുജറാത്തില്‍ എത്തുമെന്ന് പാക്കിസ്ഥാന്‍-ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ഡെമോക്രസി അംഗം ജിവാന്‍ ജുങി അറിയിച്ചു. അറസ്റ്റിലാക്കപ്പെട്ട ദിവസം മുതല്‍ അവരുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇതൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷന്‍ മോചിപ്പിച്ചപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചുവരാന്‍ ആവശ്യമായ പണവും വസ്ത്രവും നല്‍കി. പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയതിനാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നത്. വിസയോ പാസ്‌പ്പോര്‍ട്ടോ ഇല്ലാത്തതിന്റെ പേരിലാണ് ബാക്കി അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.