മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം 15 സൈനികര്‍ കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പൊലീസ് വാഹനമാണ് ഐ.ഇ.ഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
Related News
കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി
കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കർഷകർക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന്‍ 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകൾ കൂടി സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.
‘മുറിച്ച മരങ്ങൾ ഉയർന്ന വിലയുള്ളത്’; മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി എ.കെ ശശീന്ദ്രൻ
മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. മുറിച്ച മരങ്ങൾ കാലപ്പഴക്കമുള്ളതും ഉയർന്ന വിലയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. മുറിച്ച മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തി. മരത്തിന് കൂടുതൽ മൂല്യം ഉണ്ടെന്ന് കണ്ടെത്തി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇനി നടപടി സ്വീകരിക്കേണ്ടത് ക്രൈംബ്രാഞ്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറി കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. വനം വകുപ്പ് പിടിച്ചെടുത്ത തേക്ക്, ഈട്ടി മരങ്ങൾ മുട്ടിലിലെ […]
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: പദ്ധതി പ്രദേശത്തെ എം.എല്‍.എമാര്‍ക്ക് വേദിയിലിടമില്ല, ബി.ജെ.പി ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന് പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ […]