പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ മായാബസാറില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. എസ്.പി – ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
Related News
കരമന ജയമാധവൻ നായരുടെ മരണം; നിർണായക തെളിവ് പൊലീസിന് ലഭിച്ചു
കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന് രവീന്ദ്രന് നായരുടെ […]
വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon) വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 […]
ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വരുന്നു
ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയാണ് നടപടികൾ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്. പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, […]