ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാന്‍ ഡെയ്ക്ക്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, സെർജിയോ അഗ്യൂറോ, ബെർണാഡോ സിൽവ, ലിവർപൂളിലെ സാദിയോ മാനെ, ചെൽസി താരം ഏദൻ ഹസാഡ് എന്നിവരെ പിന്തള്ളിയാണ് വാന്‍ ഡെയ്ക്ക് ഒന്നാമതെത്തിയത്. ഈ സീസണിലെ ലിവര്‍പൂളിന്റെ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡാണ് വാന്‍ ഡെയ്ക്കിനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ക്ലോപ്പിന്‍റെ അക്രമിച്ച് കളിക്കുന്ന ശൈലിയില്‍ ഏറ്റവും പ്രധാന താരമാണ് വാന്‍ ഡെയ്ക്ക്.
കഴിഞ്ഞ 36 മത്സരങ്ങളില്‍ 20 ഗോളുകള്‍ മാത്രമേ ലിവര്‍പൂള്‍ വഴങ്ങിയിട്ടുളളു. 20 ക്ലീന്‍ഷീറ്റും നേടിയിട്ടുണ്ട് ചുവപ്പ്പട. പി.എഫ്.എയുടെ അവാർഡ് കിട്ടുന്ന നാലാമത്തെ പ്രതിരോധതാരമാണ് വാന്‍ ഡെയ്ക്ക്. ചാമ്പ്യൻസ് ലീഗിൽ മെസിയുടെ ബാഴ്സലോണ നേരിടുന്നത് വാൻ ഡെയ്കിന്റെ ലിവർപൂളിനെയാണ്. പി.എഫ്.എ പുരസ്കാരത്തിൽ രണ്ടാമനായ സ്റ്റെർലിങ്ങിനെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരവും ലഭിച്ചു.