ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് തീരുമാനം എടുത്തതെന്ന് 36കാരനായ താരം അറിയിച്ചു. ഗ്രാൻഡ്‌ഹോമിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് നീക്കി.
ന്യൂസീലൻഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി-20കളും ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഗ്രാൻഡ്‌ഹോം സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 ആണ് ഗ്രാൻഡ്‌ഹോം നേടിയിട്ടുള്ളത്. ഏകദിനത്തിൽ 45 മത്സരങ്ങളിൽ നിന്ന് 26.5 ശരാശരിയും 106 സ്ട്രൈക്ക് റേറ്റും സഹിതം 742 റൺസുള്ള താരം 41 ടി-20യിൽ 15.8 ശരാശരിയും 138 സ്ട്രൈക്ക് റേറ്റും സഹിതം 505 റൺസും നേടിയിട്ടുണ്ട്. ഐപിഎലിൽ 25 മത്സരങ്ങൾ കളിച്ച താരം 19 ശരാശരിയും 134.7 സ്ട്രൈക്ക് റേറ്റും സഹിതം 303 റൺസാണ് നേടിയത്. ടെസ്റ്റ്, ഏകദിന, ടി-20, ഐപിഎൽ മത്സരങ്ങളിൽ യഥാക്രമം 49, 30, 12, 6 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്.