മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ ഇടപഗത്താണ് ഹർജികളിൽ വാദം കേൾക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
Related News
ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റിയ ഭിന്നശേഷിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്.
ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി തെരച്ചിൽ ഊർജിതമാക്കി
എറണാകുളം ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണിൻറെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ […]
പൊലീസ് അനാസ്ഥക്കെതിരെ നടപടി; താജുദ്ദീന് സഹായം ഉറപ്പു നല്കി സര്‍ക്കാര്‍
പൊലീസിന്റെ അനാസ്ഥമൂലം ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് സഹായം ഉറപ്പു നല്കി സംസ്ഥാന സര്‍ക്കാര്‍. മാല മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കിയത്. താജുദ്ദീന് നീതി നേടിക്കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മകളുടെ നിക്കാഹിന്റെ ഭാഗമായി നാട്ടിലെത്തിയ താജുദ്ദീനെ മാലമോഷണക്കേസില്‍ പ്രതിയാക്കി ജയിലിലടക്കുകയായിരന്നു. പിന്നീട് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും താജുദ്ദീന്റെ ഖത്തറിലെ ജോലി അടക്കം നഷ്ടപ്പെടുകയാണുണ്ടായത്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചക്കു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താജുദ്ദീന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി […]