വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിൽ നിരോധനം ബാധകമാവും. ഗണേശ ചതുർത്ഥിയിൽ കശാപ്പും വില്പനയും നിരോധിച്ചിരിക്കുകയാണെന്ന് ബിബിഎംപി നോട്ടീസ് അയച്ചിട്ടുണ്ട്.
Related News
എസ്എസ്സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി
പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ […]
രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ
രാജ്യത്തെ ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ. 736 ജില്ലാ കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുക. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള വാക്സിൻ വിതരണം സുഗമമാക്കുന്നതിന് പൂനെയാണ് സെൻട്രൽ ഹബായി തെരഞ്ഞെടുത്തിട്ടുള്ളത്. പൂനെയിൽ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്. 72 മണിക്കൂറിനകം ഭൂരിഭാഗം കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് കൂട്ടൽ. ഉത്തരേന്ത്യയിൽ ഡൽഹിയിലും കർണാലിലും കിഴക്ക് കൊൽക്കത്തയിലും ഗുവാഹത്തിയിലും, ദക്ഷിണേന്ത്യയിൽ ചൈന്നൈയിലും ഹൈദരബാദിലും മിനി ഹബുകൾ സജ്ജമാക്കിയിട്ടുണ്ട്. […]
വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon) വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 […]