മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേതെന്ന ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ നെഹ്‌റു, ഉറങ്ങിക്കിടക്കുന്ന തന്റെ സുരക്ഷാ ഭടന്മാര്‍ക്ക് പുതപ്പ് പുതച്ച് നല്‍കിയെന്നും ശേഷം ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ പോയെന്നുമാണ് ട്വീറ്റിലുള്ളത്.
പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് എന്ന പേരില്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യാപകമായാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചില കമന്റുകളാണ് ട്വീറ്റ് വാസ്തവമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്താന്‍ കാരണം.
1963ല്‍ നെഹ്‌റുവിന്റെ ഭാര്യ മരണപ്പെട്ടു. 1947ലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം രാത്രി ജോലി കഴിഞ്ഞെത്തി വന്ന് ഭാര്യക്കൊപ്പം ഉറങ്ങാന്‍ പോയെന്ന് പറയുന്നത്?, എന്നായിരുന്നു ഒരു ഫേസ്ബുക്ക് കമന്റ്.
‘എന്റെ മുത്തച്ഛനെ കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട കഥ ഇങ്ങനെയാണ്, അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണിക്കാണ് ഒരു ദിവസം ജോലികള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. ആ സമയത്ത് തളര്‍ന്നുറങ്ങുന്ന തന്റെ സുരക്ഷാ ഭടന്മാരെയാണ് അദ്ദേഹം കണ്ടത്. തുടര്‍ന്ന് അവരെ പുതപ്പെടുത്ത് അദ്ദേഹം പുതപ്പിക്കുകയും ശേഷം ഭാര്യയ്‌ക്കൊപ്പം മുറിയിലേക്ക് പോകുകയും ചെയ്തു’. എന്നാണ് ട്വീറ്റിലുള്ളത്.