National

അതിർത്തിയിലെ കരാറുകൾ ചൈന ലംഘിക്കുന്നു, പ്രകോപനമുണ്ടാക്കരുത്; മന്ത്രി എസ്. ജയശങ്കർ

ഇന്ത്യ – ചൈന ബന്ധം ഏറ്റവും ദുഷ്കരമായ ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്ത്രീ രാഷ്ട്ര സന്ദർശനത്തിനിടെ ബ്രസീലിലെ സാവോ പോളോയിൽ ആണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.
1990 മുതൽ അതിർത്തിയിലെ സേനാവിന്യാസം സംബന്ധിച്ച് ഉണ്ടാക്കിയ കരാറുകൾ ചൈന ഏകപക്ഷീയമായി ലംഘിക്കുകയാണ്. ഗാൽവൻ വാലിയിൽ അടക്കം പ്രകോപനപരമായ നിലപാടാണ് ചൈന പിന്തുടർന്നതെന്നും അത് അനസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മികച്ച അയൽക്കാരൻ ആകണമെന്ന് ഇന്ത്യ താല്പര്യപ്പെടുമ്പോൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചൈന ചെയ്യുന്നത്. ഇന്ത്യയും ചൈനയും ഒന്നു ചേരുമ്പോള്‍ ഒരുഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്റെ വാക്കുകളും അദ്ദേഹം ഓര്‍മപ്പെടുത്തി. ചൈനയുടെ നടപടികള്‍ ഇത്തരത്തിലാണെങ്കില്‍ ഇന്ത്യയും ചൈനയും ഒന്നിച്ചുള്ള ഏഷ്യന്‍ നൂറ്റാണ്ട് സംഭവിക്കുമോയെന്ന ആശങ്കയും അദ്ദേഹം അറിയിച്ചു.

‘അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈന ചെയ്ത കാര്യങ്ങള്‍ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,’ യഥാര്‍ത്ഥ നിയന്ത്രണ രേഖയായ ലഡാക്ക് സെക്ടറിലെ സൈനിക തര്‍ക്കത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം അവഗണിച്ച് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യയുടെ നിലപാടും വിദേശകാര്യമന്ത്രി വ്യക്തമാക്കി. എണ്ണയ്ക്ക് ഉപരോധങ്ങളൊന്നുമില്ലെന്നും താഴ്ന്ന വരുമാനമുള്ള രാജ്യമായതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ വിലയിലെ വര്‍ദ്ധനവ് ശരിക്കും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.