തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. കരാര്‍ ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.
Related News
മാർക്ക് ദാന വിവാദത്തില്‍ ജലീലിന് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി . കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനുഷ് ലാല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കും
മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കും.യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനായി ഞായറാഴ്ച വീണ്ടും യോഗം ചേരും. തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും പാണക്കാട് ചേർന്ന നേതൃയോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു അതേസമയം, യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. ജോസഫ് വിഭാഗവുമായാണ് ചർച്ച നടക്കുക. ജോസഫ് വിഭാഗം അനുനയത്തിനായി മുന്നോട്ടു വച്ച ഫോർമുലയിലാണ് ഇന്നത്തെ പ്രധാന ചർച്ച.മൂവാറ്റുപുഴ ലഭിച്ചാൽ […]
ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും […]