കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടം കരസ്ഥമാക്കി ജന്മനാട്ടിലെത്തിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് സ്നേഹോഷ്മള സ്വീകരണം. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ അഭിമാന താരം.
രാജ്യത്തിന് വേണ്ടി സുവർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു. മലയാളിയെന്ന നിലയിൽ അഭിമാനം. പ്രതിസന്ധികളിൽ തുണയായി നിന്നവർക്ക് നന്ദി.
നാലാം വയസിൽ അമ്മയെ നഷ്ടപ്പെട്ട എൽദോസ് പോളിനെ വളർത്തി വലുതാക്കിയ മുത്തശ്ശിയ്ക്ക് സ്നേഹ മധുരം.
കോലഞ്ചേരിയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, പി.വി. ശ്രീനിജൻ എംഎൽഎ, ബിഷപ്പ് എബ്രഹാം മാർ സേവേറിയോസ് തുടങ്ങിയവർ സംസാരിച്ചു.