കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Related News
പ്ലസ് വൺ പ്രവേശനം: സർക്കാർ സമീപനത്തിനെതിരെ കെഎസ്യു മാർച്ച്; സംഘർഷം
പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഉപരിപഠനത്തിന് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ( ksu march turns violent ) ബാരിക്കേട് ഭേതിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം അമ്പതോളം പ്രവർത്തകർ […]
ഡോക്ടറേയും വനിതാ ജീവനക്കാരേയും കയ്യേറ്റം ചെയ്തു; സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികനെ അറസ്റ്റ് ചെയ്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പത്തനംതിട്ടയിലെബന്ധു വീട്ടിൽ നിന്നും പിടികൂടിയത്. ഡോക്ടറെ കയ്യേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെയും പൊലീസിനെയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇയാൾ ഡോക്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വ്യാഴാഴ്ച്ച രാത്രിയാണ് കല്ലറ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ മദ്യ ലഹരിയിൽ വിമൽ വേണു അതിക്രമം കാട്ടിയത്. കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം. ഡോക്ടറെ കയ്യേറ്റം […]
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി നിയമിച്ചു
സംസ്ഥാനത്ത് നിയമനവിവാദം കടുത്ത് നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ, പ്രസ് സെക്രട്ടറിയായി പി.എം മനോജ് , പി.എസ് ഓഫീസിലെ നാല് ജീവനക്കാര്‍ എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായത്. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. ഇതോടെ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ഇവര്‍ക്ക് പെന്ഷന് ലഭിക്കും. ഏഴ് പേരെക്കൂടി പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്തിരുന്നു.