Kerala

അട്ടപ്പാടി മധുകേസിൽ വിചാരണ ഇന്നും തുടരും; 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്നും തുടരും .പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും. നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചുവിട്ടതിനാൽ ഇരുവരും എന്ത് മൊഴി നൽകും എന്നത് നിർണായകമാണ്.

കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.കേസിൽ ആകെ 122 സാക്ഷികളുണ്ട്

അട്ടപ്പാടി മധു കേസിൽ പതിനേഴാം സാക്ഷി ജോളി കൂറുമാറിയിരുന്നു. രഹസ്യമൊഴി പൊലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി. പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.