ഡൽഹിയിൽ തുടരുന്ന മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ കേന്ദ്ര സഹായം തേടും. കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും കൂടിക്കാഴ്ചയിൽ ഉന്നയിക്കും. സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കണമെന്നത ടക്കമുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിക്കും. മന്ത്രി ജി ആർ അനൽ, ആന്റണി രാജു എന്നിവരും ഡൽഹിയിൽ തുടരുന്നുണ്ട്. ഇരുവരും കേരളത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിമാരെ കണ്ടേക്കും.
Related News
“നിത്യം ഹിന്ദു-മുസ്ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരെ എത്ര കേസ് എടുത്തു
എല്ലാ ദിവസവും ഹിന്ദു – മുസ്ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മമത ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏപ്രിൽ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങൾക്കാണ് മമത ബാനർജിക്ക് നോട്ടീസ് ലഭിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ മുസ്ലിം വോട്ടർമാർ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാൽ താൻ ഹിന്ദു – മുസ്ലിം ഐക്യത്തിനാണ് ആഹ്വാനം […]
ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു
ഡല്‍ഹിയില്‍ ശ്രദ്ധ കൊലക്കേസ് പ്രതിയുമായെത്തിയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. ഡല്‍ഹി രോഹിണിയിലെ ഫൊറന്‍സിക് ലാബിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. വാളുമായെത്തിയ സംഘം അഫ്താബിനെ കൊല്ലുമെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോളിഗ്രാഫ് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. അഫ്താബിന് നേരെ കൊലവിളിയുമായി അക്രമി സംഘം വാഹനം വളഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഒരു പൊലീസ് […]
മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ പൊതിരെ തല്ലി സീയര് കേഡറ്റുമാര്‍; വ്യാപക പ്രതിഷേധം
താനെയിൽ എൻസിസി കേഡറ്റുമാരെ മനുഷ്യത്വ രഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. മുതിർന്ന എൻസിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി […]