കല്ലട ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ നൽകിയ പരാതിയിൽ ഗതാഗതമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവർ നടപടിയെടുത്തില്ലെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയിൽ കല്ല ബസ് ജീവനക്കാരില്‍ നിന്നും മോശമനുഭവം ഉണ്ടായത്. ലഗേജിന് പ്രത്യേകം പണം നല്‍കാത്തതിനാലായിരുന്നു ബസ് ജീവനക്കാര്‍ ഭീഷണി മുഴക്കിയത്.
Related News
ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഉദംപൂരിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഉദംപൂരിലെ ശിവ് ഗഡ് ധറില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തി. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; പുതിയ സഖ്യകക്ഷികളെ കണ്ടെത്താന്‍ നീക്കം സജീവം
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവകാലം അതിന്റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി […]
ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്സെയുടെ പ്രസംഗം പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചോരാനിരുന്ന കൊവിഡ് അവലോകന ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ […]