സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര് സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Related News
ചീഫ് സെക്രട്ടറിക്ക് കേരളീയത്തിന്റെ തിരക്ക്; കെഎസ്ആർടിസി ശമ്പള കേസിൽ ഹാജരായില്ല
കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ വ്യക്തമാക്കി. കേരളീയത്തിനായി സർക്കാർ കോടികൾ പൊടിക്കുമ്പോൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം […]
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി. കേരളത്തിന്റെ അഴകിന്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്. കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവയുടെ തിളക്കത്തില്‍ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവടുവയ്പ്പില്‍ ഓരോരുത്തരും മാറ്റുകാണിച്ചു. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ […]
മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയ; ആദരവുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.(Australian stamp in honour of mammootty) ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഡോ […]