World

150 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി, പേര് ‘വോളോഡിമർ സെലെൻസ്‌കി’

150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ്ണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള ഈ ജീവിയുടെ ഫോസിൽ ഇനി യുക്രൈൻ പ്രസിഡൻ്റിൻ്റെ പേരിൽ അറിയപ്പെടും.

പാലിയന്റോളജിസ്റ്റുകൾ ഈ ഇനത്തിന് “ഓസിചിക്രിനൈറ്റ്സ് സെലെൻസ്കി” എന്നാണ് പേര് നൽകിയിരിക്കുന്നത്. മാതൃ രാജ്യത്തെ സംരക്ഷിക്കാൻ സെലെൻസ്‌കി നടത്തുന്ന പ്രവർത്തനവും അദ്ദേഹത്തിൻ്റെ ധീരതയും കണക്കിലെടുത്ത്, ബഹുമാനാർത്ഥമാണ് പേര് നൽകിയതെന്ന് പാലിയന്റോളജിസ്റ്റുകൾ അറിയിച്ചു.

ഫോസിലിന് ഒരു കെടും സംഭവിക്കാത്ത രീതിയിലാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. ഒരു സമ്പൂർണ്ണ മാതൃക കണ്ടെത്തുന്നത് അപൂർവ സംഭവമാണ്. ഒരു ജീവി മരിക്കുകമ്പോൾ അതിന്റെ മൃദുവായ ടിഷ്യൂകൾ ദ്രവിക്കും. ഓസിക്കിളുകളും കൈകൾ പോലുള്ള അവയവങ്ങൾ മുറിഞ്ഞു പോകാനും സാധ്യതയുണ്ട്. എന്നാൽ ഇവിടെ ജീവിയുടെ തൊലി ചെറിയ ഓസിക്കിളുകളാൽ മൂടപ്പെട്ടതാണ്. ഇത് സംരക്ഷിതവും വഴക്കമുള്ളതുമായ പുറംതോടായി മാറിയെന്നും ഗവേഷകർ പറഞ്ഞു.

ഏകദേശം 2 ഇഞ്ച് വ്യാസമുള്ള ജീവിയാണ് ഇത്. ലോകമെമ്പാടും സമുദ്രങ്ങളുടെ പാറക്കെട്ടുകളിൽ ഇവ കാണപ്പെട്ടിരുന്നു. ഓസിചിക്രിനൈറ്റ്സ് സെലെൻസ്കി എന്ന് പേരിട്ടിരിക്കുന്ന ഈ പുരാതന ജീവി കടൽ നക്ഷത്രങ്ങൾ, കടൽ വെള്ളരി, കടൽ അർച്ചിനുകൾ എന്നിവയുമായി അടുത്ത ബന്ധമുണ്ട്. മഞ്ഞ, ഓറഞ്ച് മുതൽ കടും ചുവപ്പ് വരെ വിവിധ നിറങ്ങളിൽ തൂവൽ നക്ഷത്രങ്ങൾ കാണപ്പെടുന്നു. അവരുടെ തനതായ കഴിവുകളിലൊന്ന് കൈകൾ ചൊരിയുക എന്നതാണ് (പല്ലികൾ എങ്ങനെ വാൽ പൊഴിക്കുന്നുവോ അത് പോലെ.