National

പാർലമെന്റിൽ വിലക്കിയ ആ 65 വാക്കുകൾ ഇവയാണ്

അഴിമതി എന്ന വാക്ക് ഇനി അൺപാർലമെന്ററി. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ കൈപുസ്തകത്തിലാണ് അഴിമതി ഉൾപ്പെടെയുള്ള 65 വാക്കുകളെ അൺപാർലമെന്ററിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മൺസൂൺ സമ്മേളനം മുതൽ ഇത് പ്രാബല്യത്തിൽ വരും.

മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരൻ, സ്വേച്ഛാധിപതി, ലൈംഗികാതിക്രമം, വിനാശകാരി, മുതലക്കണ്ണീർ, കഴുത, ഗുണ്ട, കരിദിനം, ശകുനി, ചതി, എന്നീ വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും.

ആ 65 വാക്കുകൾ

അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, കൊവിഡ് പരത്തുന്നയാൾ, പാദസേവ, കളങ്കം, പാദസേവകൻ, ചതിച്ചു, അടിമ, ബാലിശം, അഴിമതിക്കാരൻ, ഭീരു, ക്രിമിനൽ, മുതലക്കണ്ണീർ, കയ്യൂക്ക് രാഷ്ട്രീയം, ദല്ലാൾ, കലാപം, കൊട്ടിഘോഷിക്കുക, സ്വേച്ഛാധിപത്യപരമായ, ചാരവൃത്തി, ഏകാധിപതി, ജയ്ചന്ദ്, ഇരട്ട മുഖം, കഴുത, നാടകം, കണ്ണിൽപൊടി, വിഡ്ഡിത്തം, അസംബന്ധം, രാജ്യദ്രോഹി, ഓന്തിനെ പോലെ സ്വഭാവം മാറുന്നയാൾ, ഗുണ്ടകൾ, ഗുണ്ടായിസം, കാപട്യം, സാമർഥ്യമില്ലാത്ത, ഏകാധിപത്യം, അവാസ്തവം, ശകുനി, വാചക കസർത്ത്, കരിഞ്ചന്ത, ഖലിസ്താനി, വിലപേശൽ, രക്തദാഹി, നുണ, ലോലിപോപ്പ്, തെറ്റിദ്ധരിപ്പിക്കുക, നാട്യക്കാരൻ, ഉപകാരമില്ലാത്തവൻ, ചരടുവലിക്കുന്നവൻ, വിവേകമില്ലാത്ത, വിനാശകാരി, വിശ്വാസഹത്യ, ലൈംഗികാതിക്രമം.