അട്ടപ്പാടിയിലെ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിൽ കാട്ടാന എത്തി. പട്ടിമാളത്ത് കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിൻ്റെ സാന്നിധ്യമുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി ഊരുകൾക്ക് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ഊരുകളിനു സമീപമുള്ള ചെറിയ വനമേഖലകളിലേക്ക് കയറ്റിവിടുന്ന കാട്ടാനകൾ തിരികെ എത്തുകയാണ്. ഇന്നലെ ഒരു ഒറ്റയാനും ജനവാസ ഊരുകളിലെത്തിയിരുന്നു.
Related News
നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്ന് പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.ന്യൂനമർദ്ദത്തിൻ്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന […]
വി. മുരളീധരന് ആന്ധ്ര, സി.പി രാധാകൃഷ്ണന് കേരളം, എ.പി അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപ്
കേരളത്തില്‍ ബി.ജെ.പിയ്ക്കുള്ളില്‍ കലഹം തുടരുന്നതിനിടെ സംഘടനാ ചുമതലകള്‍ നിശ്ചയിച്ച് കേന്ദ്രനേതൃത്വം. കേന്ദ്രസഹമന്ത്രി വി. മുരളീധരന് സംഘടനാ ചുമതല നല്കിയപ്പോൾ പി.കെ കൃഷ്ണദാസിനെ വെട്ടി. സി.പി രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല. ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കിയാണ് വി.മുരളീധരനെ പരിഗണിച്ചിരിക്കുന്നത്. എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതല നല്കിയപ്പോൾ. തര്‍ക്കം തുടരുന്ന കേരളത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള സി.പി രാധാകൃഷ്ണനാണ് ചുമതല നിർവഹിക്കുക. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരനാണ്. എന്നാൽ മുരളീധര വിരുദ്ധപക്ഷത്തെ പ്രമുഖനായ പി.കെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയിൽ […]
തലസ്ഥാനത്ത് പ്രേംനസീറിന്റെ പേരില്‍ റോഡ്
തലസ്ഥാനത്തെ ഒരു പ്രധാന റോഡിന് നിത്യഹരിതനായകന് പ്രേംനസീറിന്റെ പേര് നല്കാന് തീരുമാനം. മേയര്‍ കെ.ശ്രീകുമാര്‍ മുന്‍കൈയെടുത്താണ് റോഡിന് പ്രേംനസീറിന്റെ പേരിടുന്നത്. അതിനിടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നര്‍ത്തകിമാരും ചലച്ചിത്രതാരങ്ങളുമായിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം വേണം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമാവുകയാണ്. പാപ്പനംകോടാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ക്ക് സ്മാരകം ഉയരുന്നത്. മലയാള സിനിമയെ എന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഡാന്‍സര്‍ തമ്ബിയുടെ നേതൃത്വത്തില്‍ ഇതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേമം എംഎല്‍എ ഒ. രാജഗോപാലാണ് ഇതിനു തുടക്കം […]