Related News
റപ്പായി പുലിക്കോടൻ നിര്യാതനായി .പരേതനായ ഡേവിസ് പുലിക്കോടന്റെ യും ബീന പെല്ലിശേരിയുടെയും ജേഷ്ഠസഹോദരനാണ് പരേതൻ ..
ഒല്ലൂർ പുലിക്കോടൻ കൊച്ചാപ്പു മകൻ റപ്പായി (73 ) നിര്യാതനായി .സംസ്കാര കർമ്മങ്ങൾ വ്വ്യാഴാഴ്ച്ച-29.10- രാവിലെ ഒൻപതു മണിക്ക് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാനാ പള്ളി സിമിത്തേരിയിൽ ..പരേതൻ കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു .സൂറിച്ചിലെ ബീനാ പെല്ലിശേരിയുടെയും പരേതനായ ഡേവിസ് പുലിക്കോടന്റായും മൂത്ത സഹോദരനാണ് പരേതൻ . സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ പ്രാർത്ഥിക്കുകയും അനുശോചനകൾ അർപ്പിക്കുകയും ചെയ്തു .
സ്വിസ് മലയാളി സാമുവൽ കണ്ണൂക്കാടൻ്റെ മാതാവ് ഏല്യ ലോനപ്പൻ (101) നിര്യാതയായി.
അരിപ്പാലം പുത്തിരിക്കൽ കണ്ണൂക്കാടൻ ലോനപ്പൻ ഭാര്യ ഏല്യ കണ്ണൂക്കാടൻ നിര്യാതയായി. 101 വയസ്സായിരുന്നു.സംസ്ക്കാരം വ്യാഴാഴ്ച (26.5.2022) ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ) ദേവാലയ സിമിത്തേരിയിൽ. സ്വിറ്റ്സർലൻഡിലെ ഓൾട്ടണിൽ താമസിക്കുന്ന സാമുവൽ കണ്ണൂക്കാടൻ മകനും, എഗ്ഗിൽ താമസിക്കുന്ന മഞ്ജു ലിജോ (ആയിരമല) പരേതയുടെ കൊച്ചുമകളുമാണ്. ആറാവ് – ഓൾട്ടൺ മലയാളി സമൂഹവും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. മക്കളും മരുമക്കളും:ഗ്രേസി, ജെന്നി & ജോസ് (പള്ളിക്കുടിയിൽ), ലില്ലി ജോയി (കുരിയാത്ത്), […]
ജൂൺ നാല് ,അഞ്ച് ദിവസങ്ങളിലായി സൂറിച്ചിൽ അരങ്ങേറുന്ന കേളി അന്താരാഷ്ട്ര കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ഭാരതത്തിന്റെ സമ്പന്നമായ കലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായകലാവിഷ്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയുടെ 17 മത് കേളി ഇന്റർനാഷണൽ കലാമേളക്ക്2022 June 4-5 തീയതികളിൽ സൂറിച്ചിലെ Fehraltorf ൽ തിരശീല ഉയരും. പ്രസംഗം, ഡാൻസ്, മോണോആക്ട്, ഫാൻസിഡ്രസ്, തുടങ്ങി വിവിധ കലാമത്സരങ്ങൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അരങ്ങേറും.പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഓപ്പൺപെയിൻറിംഗ് തുടങ്ങിയവ ഈ വർഷത്തെയുംപ്രത്യേകതകളാണ്. ഓപ്പൺ പെയിൻറിംഗിൽ ഒന്നാം […]