National

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി വരവരറാവു; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വരവരറാവുവിന് ബോംബെ ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

സ്ഥിരം ജാമ്യം അനുവദിക്കാൻ ബോംബെ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് തെലുഗ് കവി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്ന ആരോപണമാണ് വരവര റാവു നേരിടുന്നത്.