ദൃശ്യഭംഗി കൊണ്ട് മനം കവരുന്നതാണ് മലയാള സിനിമകൾ. കുഞ്ഞിരാമായണം, സ്നേഹ വീട്, പുലി മുരുകൻ എന്നിങ്ങനെ പച്ചപ്പും ഹരിതാഭയും വേണ്ടുവോളം പകർത്തിയ ചിത്രങ്ങൾ…ചില സിനിമകളിൽ ഇത്തരം പ്രകൃതി ഭംഗിയാണ് നമ്മെ ആകർഷിച്ചതെങ്കിൽ മറ്റുചിലതിൽ ചില വീടുകളാണ്. ദേവാസുരം, മിന്നാരം പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. അത്തരം ചില ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.
- ഫേൺഹിൽസ്, ഊട്ടി
1844 ൽ പണി കഴിപ്പിച്ച ഈ കെട്ടിടം ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നാണ്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, മിസ്റ്റർ മരുമകൻ, മിന്നാരം, താളവട്ടം, ഉള്ളടക്കം എന്നീ സിനിമകൾ ചിത്രീകരിച്ചത് ഇവിടെയാണ്.
- ഒളപ്പമണ്ണ മന, പാലക്കാട്
പ്രശസ്ത കവി ഒളപ്പമണ്ണയുടെ ജന്മഗൃഹമാണ് ഈ മന. ആറാം തമ്പുരാൻ, നരസിംഹം, ആകാശ ഗംഗ, അളവംകോട് ദേശം, നരൻ, ദ്രോണ, മാടമ്പി എന്നീ സിനിമകൾ അവിടെയാണ് ചിത്രീകരിച്ചത്.
- വരിക്കാശേരി മന, ഒറ്റപ്പാലം
ദേവാസുരം, ആറാം തമ്പുരാൻ, രാപ്പകൽ, തൂവൽക്കൊട്ടാരം എന്നിവയുടെ ലൊക്കേഷനാണ് ഈ മന.
- തലശേരി
നിവിൻ പോളിയുടെ ഭാഗ്യ ലൊക്കേഷൻ എന്നാണ് തലിശേരി അറിയപ്പെടുന്നത്. മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫിയെല്ലാം തലശേരിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
- ബേക്കൽ ഫോർട്ട്, കാസർഗോഡ്
ബോംബേ എന്ന ചിത്രത്തിലെ ഐക്കോണിക് ഗാനമായ ഉയിരേ ചിത്രീകരിച്ചത് ബേക്കൽ ഫോർട്ടിലാണ്.
- ഹിൽ പാലസ്, തൃപ്പൂണിത്തുറ
കൊച്ചി മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം കൂടിയാണ്. മണിച്ചിത്രത്താഴ്, മാനത്തെ കൊട്ടാരം, മൂന്നാം മുറ എന്നിവ ഇവിടെയാണ് ചിത്രീകരിച്ചത്.
ചില പ്രശസ്ത റെയിൽവേ സ്റ്റേഷനുകൾ
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ – കൃഷ്ണഗുഡിയിലെ പ്രണയകാലത്ത്
ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ – തൂവാനത്തുമ്പികൾ
മുതലമട റെയിൽവേ സ്റ്റേഷൻ- വെട്ടം, മേഘം