ബിക്കിനി എന്ന വസ്ത്രത്തെ ഈ ആധുനിക കാലത്തും പല നാടുകളും പല മനുഷ്യരും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത് കാണാം. മനുഷ്യ സ്വാതന്ത്ര്യം പോലെ വസ്ത്ര സ്വാതന്ത്ര്യവും ബിക്കിനിയെ ബാധിക്കുന്നത് കാലങ്ങളായി ഏല്ലാ നാടുകളിലും കാണുന്ന പതിവ് രീതിയാണ്.
എല്ലാ വസ്ത്രങ്ങളും പോലെ തന്നെ ഒന്നായി ബിക്കിനിയും പതിയെ സ്വീകാര്യത നേടുന്നതിനിടെയാണ് ഇറ്റലിയില്‍ നിന്നൊരു ബിക്കിനി നിരോധന വാര്‍ത്ത വരുന്നത്. ഇറ്റലിയിലെ തീരദേശ നഗരമായ സോറന്റോയാണ് ബിക്കിനിയെ നിരോധിക്കാനൊരുങ്ങുന്നത്. സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റിസോര്‍ട്ടിലേക്ക് ബിക്കിനും ധരിച്ച് പോകാമെന്ന് വിനോദ സഞ്ചാരികള്‍ മോഹിക്കുന്നുണ്ടെങ്കില്‍ അതിന് കനത്ത പിഴ ഒടുക്കേണ്ടിവരും.
നീന്തല്‍ വസ്ത്രങ്ങള്‍, ബിക്കിനി ഉള്‍പ്പെടെയുള്ള ‘അല്‍പവസ്ത്രങ്ങള്‍ ധരിക്കുന്നത് അനാചാരം’ എന്ന രീതിയിലാണ് ഈ നഗരം ഇപ്പോള്‍ കാണുന്നത. അതിനാലാണ് ഇത്തരമൊരു തീരുമാനവും. ഇത്തരത്തില്‍ അല്‍പസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് കാണുന്നവരെ അസ്വസ്ഥരാക്കുന്നു എന്നാണ് സോറന്റോ നഗരത്തിലെ മേയര്‍ മാസിമോ കൊപ്പേളയുടെ വിശദീകരണം. നിയമം ലംഘിക്കുന്നവര്‍ക്ക് 500 യൂറോ വരെയാണ് പിഴ ഈടാക്കുക.
‘ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് നഗരത്തിലെ താമസക്കാരിലും സന്ദര്‍ശകരിലും അസ്വസ്ഥത ഉണ്ടാക്കും. ഇത് നമ്മുടെ ജീവിത നിലവാരത്തെ പ്രതികൂലമായി വിലയിരുത്തുന്നതിന് ഇടയാക്കും. വിനോദ സഞ്ചാര മേഖലയെ പോലും ഇത് ബാധിക്കും’. മേയര്‍ പറഞ്ഞു.