മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചിൽ വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട് . 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
Related News
സ്പൈറല്‍ ആകൃതിയില്‍ ജപ്പാന്റെ ആകാശത്ത് നീലപ്രകാശം; അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്
ജപ്പാനിലെ ഒരു ടെലിസ്കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്. ജപ്പാനിലെ നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് […]
യുക്രൈന് അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ നല്കി യു എന്‍
യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന് ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക, ലുഹാന്‍സ്ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക. ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് […]
ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; മരുന്നെത്തിച്ച് ജോർദാൻ
ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രദേശങ്ങൾ തകർക്കപ്പെട്ടതായി യുഎൻ ഏജൻസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സൈന്യത്തിന്റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് […]