Kerala

ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്ക്കാൻ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രം. അതും വൈകുന്നേരം 7 മണിവരെ മാത്രമെ പ്രവർത്തിക്കു. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടണം.

ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ നടത്തിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്ക് മുൻപ് പെട്രോൾ, ഡീസൽ വാഹനങ്ങൾ എൽപിജിയിലേക്ക് മാറിയത്.