രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8329 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയിൽ നിന്നാണ്.
ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.
Related News
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു
പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു. ക്രമസമാധാന പാലനത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ബംഗാൾ സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിജെപി 12 മണിക്കൂർ ബന്ദ് തുടരുകയാണ്. സംഘർഷങ്ങളുടെ പശ്ചാതലത്തില്‍ ബംഗാൾ ഗവർണർ പ്രധാനമന്ത്രിയെ കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതല്‍ ആരംഭിച്ചതാണ് തൃണമൂൽ കോൺഗ്രസ് – ബിജെപി അക്രമങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നോര്‍ത്ത് 24 […]
‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന് ബലി നല്കിയതെന്തിന് ?’
ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. THREAD: According to @PMOIndia […]
ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ബിഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റതിന് പിന്നാലെ മരിച്ചത്. പരുക്കേറ്റ മറ്റൊരാൾ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കൊല്ലപ്പെട്ടതിന് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. രാവിലെ ഷോപ്പിയാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ […]