അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച് വോട്ട് ചെയ്ത് മടങ്ങി. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്.
Related News
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് അല്മായ സംഗമം
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പിന്തുണച്ച് കോട്ടയത്ത് അല്മായ സംഗമം. കാത്തലിക്ക് ഫോറവും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സിലും ആചാര സംരക്ഷണ സമിതിയും ചേര്‍ന്നാണ് സംഗമം നടത്തിയത്. സംഗമത്തില്‍ ഫ്രാങ്കോ മുളക്കലിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ചായിരുന്നു സംഗമത്തില്‍ പങ്കെടുത്ത പി.സി ജോര്‍ജിന്റെ പ്രസംഗം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിഷപ്പ് അനുകൂലികള്‍ കോട്ടയത്ത് അല്മായ സംഗമം സംഘടിപ്പിച്ചത്. മുളക്കല്‍ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ച് നടത്തിയ സംഗമം കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള വേദി […]
ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഉത്തരവ്
തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന് നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
44-ാമത് അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടർന്ന് ടോർച്ച് ഇന്ത്യൻ ചെസ് താരങ്ങൾക്ക് കൈമാറി. ആതിഥ്യമര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈരടികൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായികരംഗത്ത് പരാജിതർ ഇല്ല, വിജയികളും ഭാവി വിജയികളും മാത്രമാണെന്നും […]