തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയ ഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Related News
കൊവിഡ് സെന്ററിലെ പീഡനം; മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊവിഡ് സെന്ററിലെ പീഡനത്തെ തുടർന്ന് മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മൂഴിയാർ സ്വദേശി പ്രദീപിനെയാണ് പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂഴിയാറിലെ കൊവിഡ് സെൻ്ററിൽ പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് […]
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ നടപടിയെന്ന് മന്ത്രി
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ടാക്സി – ഓട്ടോ നിരക്കുകള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍ […]