ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.
Related News
കോവിഡ് 19; ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടിയെടുക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചെങ്കിലും സമൂഹം ഒന്നടങ്കം ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്.എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. കോവിഡ് 19 ബാധിത […]
വിവാഹം നടത്തുന്ന പുരോഹിതന് അഞ്ച് വര്‍ഷം തടവ് ശിക്ഷ; ‘ലവ് ജിഹാദ്’ ബില്ലുമായി മധ്യപ്രദേശ്
ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ ശിക്ഷിക്കപ്പെടും. 10 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ലഭിക്കുക. ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ‘ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍’ എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം ചെയ്യുന്നതിന് ഒരു […]
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും; അരവിന്ദ് കെജ്രിവാള്
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള് പറഞ്ഞു. ‘സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം […]