Kerala

‘ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’; സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് തിരിച്ചടിയായെന്ന് പറയുന്നവർ കാര്യമറിയാതെയാണ് സംസാരിക്കുന്നത്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ എസ്എൻഡിപി നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യകത്മാക്കി. സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാം.

അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്‍. ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം അനുവദിച്ച ഹൈക്കോടതി ഉത്തരവ് തിരിച്ചടി അല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ശരിവെച്ചത്. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.