അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്ഫോടനം.
PD 10, PD 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകൾ. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മൂന്ന് സ്ഫോടനത്തിന് പിന്നാലെ കാബൂൾ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും, 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹസ്രത്ത്-ഇ-സെക്രിയ മസ്ജിദിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവരെ, ഒരു സംഘമോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.